ചിത്രം കണ്ട് കഴിഞ്ഞപ്പോ നമ്മുടെ അൽഫോൺസ് പുത്രേട്ടൻ പണ്ട് പറഞ്ഞ ഒരു ഡയലോഗ് ആണ് ഓർമ വന്നത്...തമിഴ് സിനിമയിലേക്ക് നോക്കു... പരുത്തീ വീരൻ ഉണ്ട് , സുബ്രമണ്യ പുരം ഉണ്ട് ,ലത് ഉണ്ട് മറ്റത് ഉണ്ട് മലയാള സിനിമക്ക് എന്തുണ്ട് ..അത് മാറി തുടങ്ങിയത് ബിഗ് ബി , ട്രാഫിക് etc...... ഇതിപ്പൊ പറയാൻ കാരണം മാറി തുടങ്ങിയ മലയാള സിനിമയുടെ മറ്റൊരു ഘട്ടം ആണ് മഹാവീര്യർ. മാസ് സിനിമകൾക്കും , പ്രണയ - സൗഹൃദ ക്യാമ്പസ് ചിത്രങ്ങൾക്കും , പ്രകൃതി പടങ്ങൾ എന്ന് കളിയാക്കി വിളിക്കപ്പെടുന്ന മനോഹരചിത്രങ്ങൾക്കും , ക്രൈം ത്രില്ലർ ചിത്രങ്ങൾക്കും ഇടയിൽ ചില ഫാൻ്റസി ചിത്രങ്ങളും മലയാളത്തിൽ ഇറങ്ങിയിരുന്നു.മറ്റ് വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത പൊതുവേ മലയാള ഫാൻ്റസി ചിത്രങ്ങൾക്ക് ലഭിക്കാറില്ലയിരുന്നു..അത് സിനിമ മോശം ആയത് കൊണ്ടായിരുന്നില്ല.. ഫാൻ്റസി എന്ന് കേൾക്കുമ്പോൾ തന്നെ ഞാൻ ഉൾപെടെയുള്ള സിനിമ ആസ്വാദകർ ആദ്യം ചിന്തിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളെ പറ്റിയാവും.. ആ ഒരു ലെവൽ നമ്മൾ എത്തില്ല എന്ന തെറ്റിദ്ധാരണയും...പക്ഷേ മാഹാവീര്യർ കണ്ടപ്പോ ഉള്ളിൽ ഒരു സന്തോഷം..മലയാള സിനിമ വീണ്ടും മാറിയിരിക്കുന്നു... എബ്രിഡ് ഷൈൻ എന്ന സംവിധായകൻ്റേ വിശ്വാസവും ചങ്കൂറ്റവും സിനിമ സ്വപ്നം കാണുന്നവർക്ക് ഒരു ധൈര്യം തന്നെ ആണ്..ടൈം ട്രാവലും , ഫാൻ്റസി ചിത്രങ്ങളും നമുക്കും സാധ്യമാണ് എന്ന ധൈര്യം⚡
NB: (ചിത്രത്തെ ഇഷ്ടപ്പെടുന്നതും വിലയിരുത്തുന്നതും പ്രേക്ഷകൻ്റെ ആസ്വാദനത്തെ ആശ്രയിച്ചാണ്. ഇവിടെ പറയുന്നത് എൻ്റെ മാത്രം അഭിപ്രായം ആണ്☺️) .മഹാവീര്യരെ കുറിച്ച് പറയുകയാണെങ്കിൽ ടൈം ട്രാവലും ഫാൻ്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും എല്ലാം മുഖ്യ പ്രമേയമായി വരുന്ന പല ലയറുകൾ ഉള്ള പുനർ വായന ആവശ്യപ്പെടുന്ന വളരെ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രം.എം. മുകുന്ദൻ്റെ ഒരു ചെറു കഥയിൽ നിന്നും ഭാവനയുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചിരിക്കകയാണ് സംവിധായകൻ.വളരെ പുതുമയുള്ള , ദൃശ്യ വിസ്മയം സമ്മാനിക്കുന്ന ( ബാബുക്കുട്ടൻ സീൻ🙀🔥)ചിരികൾ ഉണർത്തുന്ന ഒരു ചിത്രം.രാജഭരണം നാട് നീങ്ങിയിട്ടും പലപ്പോഴും അധികാരവർഗത്തെ പ്രീതിപ്പെടുത്താൻ രാജഭക്തി കാണിക്കുന്ന , നീതിക്ക് മുൻപിൽ വിവസ്ത്രയായി ചാട്ടവാറിനടി കൊണ്ടിട്ടും കൺ മൂടി നിന്ന, നിയമ വ്യവസ്ഥയെ പരോക്ഷമായി വിമർശിക്കുന്ന ചിത്രം.🔥
എല്ലാത്തിനും ഉപരി ഒരു മികച്ച ചിത്രം🔥👌
എടുത്ത് പറയേണ്ടത്...ലാൽ - സിദ്ദീഖ് - ലാലു അലക്സ് മൂന്ന് പേരും ഒരേ 🔥



അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ