ലളിതം സുന്ദരം / Lalitham Sundharam

 

ഈ കുടുംബത്തിൻറെ ഭാഗം ആകണമെന്ന് ഞാൻ വളരെയധികം ആഗ്രഹിച്ചിട്ടുണ്ട് , ഇതുപോലൊരു അച്ഛനും അമ്മയും പരസ്പരം സ്നേഹിക്കാനും മത്സരിക്കുന്ന കൂടെപ്പിറപ്പ് .....ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ...എൻ്റെ ഒക്കെ കൺ തട്ടിയതാവും ..വീട്ടിലെത്തിയാൽ സംസാരിക്കാൻ ചുവരുകൾ മാത്രം ഉള്ളവന്റെ വേദന നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല....
ലളിതം സുന്ദരം എന്ന ചിത്രം കണ്ട്‌ കഴിഞ്ഞപ്പോ മനസ്സിൽ കയറി കൂടിയ കഥാപാത്രം ആയിരുന്നു രാജേഷ്. സുധീഷ് ചേട്ടൻ നല്ല ഭംഗി ആയി അവതരിപ്പിച്ച ഒരു മികച്ച കഥാപാത്രം . രാജേഷ് എല്ലായിടത്തുമുണ്ട് കവലകളിലെ ആളുകളുടെ പ്രെശ്നം പരിഹരിക്കാനും , സുഹൃത്തിന്റെ പ്രെശ്നം പരിഹരിക്കാനും ആ വീട്ടിലെ ഒരാളായി എല്ലാം നോക്കാനും രാജേഷ് ഉണ്ട് , എങ്കിലും അയാൾ ഒറ്റക്ക് ആണ് , പണ്ടെങ്ങോ നഷ്ടമായ പ്രണയത്തിന്റെ സങ്കടം അയാളിൽ ഇപ്പോഴും ഉണ്ട് അതിലുപരി ആ കുടുംബത്തിന്റെ ഒരു ഭാഗം ആകണമെന്ന ആഗ്രഹവും അയാളിൽ ഉണ്ടായിരുന്നു . ചിത്രത്തിൽ കുടുംബ ഫോട്ടോ എടുക്കുന്ന സമയത്തു മാറി നിന്ന് അവരെ സന്തോഷത്തോടെ നോക്കുന്ന രാജേഷിനെ കാണാം ...ആരെങ്കിലും ഒരാൾ അയാളെയും കൂടെ ഫോട്ടോ എടുക്കാൻ വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ ഒരു സന്ദർഭം ആയിരുന്നു അത് 💔.
ഒടുവിൽ ചിത്രത്തിന്റെ അവസാനം അദ്ദേഹത്തിന്റെ ആ ഡയലോഗ് കൂടി ആവുമ്പൊ മനസ്സിൽ ഒരു വിഷമം ....അവിടെയാണ് ആ കഥാപാത്രത്തിന്റെ വിജയം ... വളരെ ആഴം ഏറിയ കഥാപാത്രം സുധീഷ് ഏട്ടൻ വളരെ മികച്ചത് ആക്കിയിരിക്കുന്നു ..❤️

അതുപോലെ ചിത്രത്തിലെ മറ്റൊരു ഇഷ്ട കഥാപാത്രം ആയിരുന്നു സന്ദീപ് എന്ന കഥാപാത്രം സൈജു കുറുപ്പിന്റെ നല്ലൊരു വേഷം ❤️

ലളിതം സുന്ദരം ❤️❤️❤️

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌