'കടൈസി വിവസായി / KADAISI VIVASAYI


 കടൈസി വിവസായി♥️.കാക്ക മുട്ടെ സംവിധായകൻ എം.മണികണ്ഠൻ്റെ പുതിയ ചിത്രം.പേര് സൂചിപ്പിക്കുന്നത് പോലെ നാട്ടിലെ അവസാന കർഷകൻ്റെ കഥയാണ് ചിത്രം പറയുന്നത്.കൃഷി ഉപേക്ഷിച്ച് പലരും ഭൂമി വിറ്റ് പോയി . നാട്ടിലെ ഏറ്റവും വലിയ കർഷകൻ ആയിരുന്ന വ്യക്തി ഭൂമി വിറ്റ് ആനയെ വാങ്ങി.പക്ഷേ ആ നാട്ടിൽ ഓരാൾ ഉണ്ടായിരുന്നു മറ്റുള്ളവർക്ക് കൊടുത്തതിൽ അധികം പണം നൽകാമെന്ന് പറഞ്ഞപ്പോൾ പണം എന്തിനാ തലവെച്ച് കിടക്കാൻ ആണോ എന്ന് ചോദിച്ച വ്യക്തി.തനിക്ക് പണത്തെക്കാളും വലുത് നിലം ആണെന്ന് പറഞ്ഞ വ്യക്തി. മായാണ്ടി.... ആ വൃദ്ധനായ കർഷകൻ്റെ കഥയാണ് ചിത്രം പറയുന്നത്...അവസാന കർഷകൻ്റെ കഥ. തലമുറകൾ ആയി കൃഷി ചെയ്ത് വന്നിരുന്ന ഭൂമി. വറ്റാത്തനീരുറവ ഉള്ള ഭൂമി...അയാൾക്ക് കൃഷി ജീവൻ ആയിരുന്നു... കൃഷിയെയും കർഷകനെയും ആസ്പദം ആക്കി നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട് എങ്കിലും അതിനെല്ലാം മുകളിൽ നിൽക്കുന്ന ചിത്രം ആണ് കടൈസി വിവസായി. ചിത്രത്തിൽ അദ്ദേഹം തക്കാളി വിത്ത് വാങ്ങാൻ പോകുന്ന ഒരു രംഗം ഉണ്ട്. ആധുനിക രീതിയിൽ ഉള്ള ഹൈബ്രിഡ് വിത്ത് മാത്രമേ അവിടെ ഉള്ളൂ. അതിന് അയാള് പറയുന്ന മറുപടി ഉണ്ട് ആരെയും ചിന്തിപ്പിക്കുന്ന രീതിയിൽ ഉള്ള മറുപടി.വിജയ് സേതുപതി നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹവും അഭിനയിച്ചിരിക്കുന്നു.തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് കടയ്സി വിവസായ്.അന്യം നിന്ന് പോകുന്ന കൃഷിയെ കുറിച്ചും കൃഷി രീതിയെ കുറിച്ചും കൃഷിയെ സ്നേഹിച്ച കർഷകനെ കുറിച്ചും ചിത്രം ഓർമിപ്പിക്കുന്നു♥️

കഥയിലേക്ക് കടക്കുന്നില്ല ....കണ്ട് തന്നെ അറിയുക ♥️

മികച്ച...വളരെ മികച്ച ചിത്രം♥️

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌